2012 നവംബർ 3, ശനിയാഴ്‌ച

ജിഗാന്സു !!!

അങ്ങനെ ക്ലയന്റിനെ വിളിക്കാന്‍ കുട്ടപ്പന്‍ അതിരാവിലെ 3 മണിക്ക് കുളിച്ചൊരുങ്ങി
യാത്രയായി.ക്ഷണിക്കാനുള്ള എല്ലാ സെറ്റപ്പും ഗെറ്റപ്പും ആയി മസിലുപിടിച്ചു കാറില്‍ ഇരിക്കുകയാണ്.
കയ്യില്‍ നെയിം ബോര്‍ഡ് ഉണ്ട്.പേര് "ജിഗാന്സു".ഇത് കണ്ടു വേണം അയാള്‍ കുട്ടപ്പനെ തിരിച്ചറിയാന്‍.
കുട്ടപ്പന്‍ എയര്‍ പോര്‍ട്ടില്‍ എത്തി ബോര്‍ഡ്‌ പിടിച്ചു ഇരിക്കുമ്പോള്‍ എത്തി ഒരു സായിപ്പും
മതാമയും.
കുട്ടപ്പന്‍ : (ഇംഗ്ലീഷില്‍) നിങ്ങള്‍ മാത്രo എന്ന് പറഞ്ഞു , ഈ പെണ്ണോ ? !!
ജിഗാന്സു : അതെന്റെ ഭാര്യയാ
കുട്ടപ്പന്‍:ശെരി..വരൂ...
കുട്ടപ്പനും അവരും കാറില്‍ കേറി.പോകുന്നവഴി
പല നാട്ടുകാര്യങ്ങളും സംസാരിച്ചു.പക്ഷെ ഒരു കാര്യം പറഞ്ഞത് വണ്ടി ഇന്ഫോ പാര്‍കിനടുത് എത്തിയപ്പോഴാണ്.
കുട്ടപ്പന്‍ : ഇവിടെയാണ്‌ ഞങ്ങളുടെ ഒഫീസ് ABC Global
ജിഗാന്സു : ABC Global ..അത് ഏത് കമ്പനിയാ
കുട്ടപ്പന്‍ അന്തം വിട്ടു ....കാര്യങ്ങള്‍ തിരക്കിയപ്പോഴാണ്‌ സംഗതി മനസിലായത്
ആള് മാറി പോയി!!
വേഗം കുട്ടപ്പന്‍ ഒരു പതിനഞ്ചു സോറി പറഞ്ഞു തിരിച്ചുവിടാന്‍ ശ്രേമം തുടങ്ങി.
അപ്പൊ ഒരു ഫോണ്‍ : "ഹായ് കുട്ടപ്പന്‍ ..ഞാന്‍ ഇവിടെ റൂമില്‍ ചെക്കിന്‍ ചെയ്തു.നിങ്ങള്‍ അറിയാതെ ഉറങ്ങി പോയി അല്ലെ
സാരമില്ല"!!

കഷ്ട്ടപെട്ടു ഉറക്കമൊഴിച്ച കുട്ടപ്പന്‍ :"എന്റമ്മേ ഇത് എത്ര ജിഗാന്‍സുവാ " !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ