പാപ്പച്ചൻ അമേരിക്കയിലേക്ക് പോവുകയാണ് .പതിവുപോലെ എല്ലാവരോടും യാത്ര പറഞ്ഞു എല്ലാവര്ക്കും ചിക്കൻ സണ്ട്വിച്ച് സാന്വിച് കൊടുത്തു
"ഞാൻ അവിടെ പോയിട്ട് ക്ലയന്റിന്റെ കയ്യില്നിന്നും നിങ്ങള്ക്കുള്ള അപ്പ്രിസിയെശൻ വാങ്ങി തരാം" - പാപ്പച്ചൻ പറഞ്ഞു.
അങ്ങനെ പാപ്പച്ചൻ അവിടെ പോയി നല്ല പണിതുടങ്ങി.രാവും പകലും അധ്വാനം.
ഇടയ്ക്കിടെ കൊച്ചിയിൽ നിന്നും വിളിക്കുമ്പോൾ എല്ലാം ക്ലയന്റ് പറയും
"നിങ്ങള്ക്ക് ഇവിടെ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട്.പാപ്പച്ചൻ വരുമ്പോൾ
കൊടുത്തുവിടാം"
ഒഫ്ഷൊരിലെ പയ്യന്മാർ പാപ്പച്ചന്റെ വരവിനായി കാത്തിരുന്നു.
അവിടെ പലതരത്തിലുള്ള ചര്ച്ചക്കൾ പുരോഗമിച്ചു...
"എന്നാലും എന്താകും ... ? "
"വല്ല സർട്ടിഫ്ഫികെറ്റൊ മറ്റോ ആകും "
"അതെങ്കി അത്"
ആറുമാസം കഴിഞ്ഞു. പാപ്പച്ചൻ മടങ്ങിവരുന്ന ദിവസം...
ഓഫ്ശോരിൽ നിന്നും വിളിയോട് വിളി .......
"എടാ അതു മറക്കരുതേ "
"വിവരം കിട്ടിയാൽ ഉടനെപറ ...എന്താണ് എന്നത്"
പാപ്പച്ചൻ ഇറങ്ങാൻ നേരം
"പാപചാൻ ടേക്ക് ദാറ്റ് ബോക്സ് ഓണ്‍ മൈ ഡസ്ക്, ദാറ്റ് ഈസ് ഫോര് ഗയിസ് ഇന് ഇന്ത്യ"
പാപ്പച്ചൻ അവരെ ഉടനെ വിവരം അറിയിച്ചു.
"എടാ ഒരു വലിയ പെട്ടിയാണ്", ഫോണ്‍ കട്ട് ചെയ്തു.
ഓഫ്ശോരിൽ തുള്ളിച്ചാട്ടം തുടങ്ങി.
എല്ലാവര്ക്കും I Phone ....!!! ഒരുത്തൻ പറഞ്ഞു.
പാപ്പച്ചൻ ആ പെട്ടി എടുത്തു ...നല്ല ഭാരം ഉണ്ട്.അവൻ ആ വിവരം അവരോട് അറിയിച്ചു.
അതു തുറന്നു നോക്കി.
നോക്കുമ്പോൾ കുറെ ഹാർഡ് ഡിസ്കുകൾ....
സംശയം തോന്നിയ പാപ്പച്ചൻ ക്ലയന്റിനെ വിളിച്ചു.
"ഇത് കുറെ ഹാര്ഡ് ഡിസ്കുകൾ ആണ്, പെട്ടി മാറി പോയി എന്ന് തോനുന്നു"
ക്ലയന്റ് ഇംഗ്ലീഷിൽ - "അത് തന്നെ യാണ് ഞാൻ ഉദ്ധ്യേശിച്ചത്"
"ഇതോ"!!! - പാപ്പച്ചൻ
"അതെ ...അത് ഇന്ത്യയില കൊണ്ട് പോയി വില്കുക , എന്നിട്ട് ആ കാശ്നു അവര്ക്ക് വല്ലതും വാങ്ങിച്ചു കോടുകുക്ക"
നിന്ന നിൽപ്പിൽ അയാളുടെ ചെകിട്ടത് രണ്ടു കൊടുക്കാനാണ് തോന്നിയത്. മക്കളുടെ ഭാവി ഓർത്ത് പാപ്പച്ചൻ അത് അടക്കിപ്പിടിച്ചു നിന്നു.
അവരോട് താങ്ക്യൂ പറഞ്ഞു ആ പെട്ടിയുമായി ഇറങ്ങി.
പെട്ടന്ന് ഒരു ഐഡിയ തോന്നിയ പാപ്പച്ചൻ ഒരു ഹോട്ടലിൽ കയറി.
അവിടെ ഉള്ള വേസ്റ്റ്ബിന്നിൽ ആ പെട്ട് അപ്പാടെ ഉപേക്ഷിച്ചു പാപ്പച്ചൻ നേരെ എയർപോർട്ട് ലേക്ക് പോയി.