2012 ഡിസംബർ 9, ഞായറാഴ്‌ച

ഒടിയന്‍

 മനോജിന്റെ വീട്ടിനടുത്ത് ഒരു ആള്‍കൂട്ടം .നേരം ഇരുട്ടി തുടങ്ങിയിരുന്നു.
എല്ലാവരും തെങ്ങിന്റെ മുകളിലേക്കാണ് നോക്കുന്നത്.
"എന്താണ് പ്രശ്നം" - മനോജ്‌.
"തെങ്ങിന്റെ മുകളില്‍ ഒരു ജീവി " -നാട്ടു കാരന്‍.
"ജീവിയോ"!!!
നാടുകാര്‍ പലരും കേട്ടറിഞ്ഞു കൂട്ടം കൂടി തെങ്ങിന് ചുറ്റും വേലി കെട്ടി നിന്നു.
കുറച്ചു പേര്‍ അതിനെ  കല്ലെടുത്ത്‌ എറിഞ്ഞു ഓടിക്കാന്‍ നോക്കി.
ശോ.കല്ലുതട്ടീട്ടു ചെറുതായൊന്നു അനങ്ങിയേ ഉള്ളു...
ആളുകള്‍ പലതും പറയാന്‍ തുടങ്ങി.
"എന്റെ വീട്ടിലെ കോഴിയെ കടിച്ചു കൊന്നത് ഈ ജന്തു ആണ്..."
ശെരിയാണ് ഇതു എല്ലാവര്ക്കും ശല്യം ഉണ്ടാക്കുന്നുണ്ട് ..പോലീസിനെ വിളി .
അപ്പോഴേക്കും നേരം കുറെ വൈകി.
"ആളുകള്‍ ചൂട്ടു കത്തിച്ചും ..ടോര്‍ച് മിന്നിച്ചും ബീഡി വലിച്ചും അവിടെ കൂടി.
പതിവായി അങ്ങാടിയില്‍ കച്ചവടം ചെയ്തിരുന്ന കടല ക്കാരന്‍ ഇന്ന് തൊടിയില്‍ കച്ചവടം തകര്കുകയാണ്.

പോലീസിനെ ഒരാള്‍ വീണ്ടും വിളിച്ചു ..
"നാളെ വരാം" പോലീസ് ..അതെല്ലാവരും കേട്ടു.
കലി  ഇളകിയ ഒരാള്‍ ഫോണ്‍ തട്ടിപ്പറിച്ചു  : "നീയൊക്കെ നാട്ടുകാരുടെ പ്രശ്നത്തില്‍ ഇടപെടാതിരുന്നാല്‍ ഞങ്ങള്‍ നാട് കടത്തും കേട്ടോ.."
അവസാനം ഫയര്‍ ഫോഴ്സ് വിളിച്ചു - അവര്‍ പുലര്‍ച്ചെ വരാം എന്ന് പറഞ്ഞു.
നാട്ടുകാര്‍ തല്കാലത്തേക്ക് മടങ്ങി.
വീണ്ടു പുലര്‍ച്ചെ 4 മണിക്ക് എല്ലാവരും കൂടി.
ഫയര്‍ ഫോഴ്സ് എത്തി
എല്ലാവരും ആകാംഷയോടെ തെങ്ങില്‍ നിന്നും കണ്ണെടുക്കാതെ നിന്നു .
ഫയര്‍ ഫോഴ്സ് കാരന്‍ ഒരു ഏണി വച്ച് കയറി ....
അപ്പോഴേക്കും SI  അവിടെ എത്തി.നാട്ടുകാര്‍ അദ്ദേഹത്തെ നോക്കി കളിയാക്കി ചിരിച്ചു.
അയാള്‍ മുകളില്‍ എത്തി ...
പെട്ടന്ന്......
ദേഷ്യവും ചിരിയും കലര്‍ന്ന ഭാവത്തില്‍ അയാള്‍ ...
"വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഓരോ $$%%##."
എന്ത് പറ്റി !!!!!!!!!
'അയ്യപ്പന്‍ വിളക്കിനു ഉപായോഗിക്കുന്ന  കാള രൂപാമാണോ ..തന്റെ കോഴിയെ തിന്നത്"....

(തെങ്ങിന് മുകളില്‍ തുണികൊണ്ട് ഉണ്ടാക്കിയ ഒരു കാള രൂപം )

നാണക്കേട്‌ സഹിക്കാതെ നാട്ടുകാര്‍ ഓടി രക്ഷപ്പെട്ടു...







2012 നവംബർ 4, ഞായറാഴ്‌ച

ഇതാ വരുന്നു കുഞ്ഞുട്ടന്‍

പെട്ടന്ന് കുഞ്ഞുട്ടനെ ഓര്‍മ്മവന്നു ...
ഭക്ഷണം പുള്ളിക്ക് നല്ല താല്പര്യമാണ്.....എല്ലാവരെക്കാളും കുറച്ചു കൂടുതല്‍; .
അവനെ കാണാന്‍ പോയത് വലിയ ശല്യമായി
"ഡാ ..എനിക്കെന്താ നീ വാങ്ങിത്തരുക.. "
എന്റെ അമ്മെ പോകേണ്ടായിരുന്നു.
"അയ്യോ എന്റെ പേഴ്സ് ഇന്ന്പ്പോ കാലിയാകും .."
എന്തായാലും ശെരി ...."വാ....ബ്രെഡ്‌ ബട്ടര്‍ വാങ്ങി തരാം"
ഞങ്ങള്‍ ചായകുടികാന്‍ പോയി.
ഞാന്‍ ചോദിച്ചു  "പഴംപൊരി വേണോ"
"കഴിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് "
"അമ്മ ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കാം....നിന്നെ ഈ രൂപത്തില്‍ ആക്കിയത് അവരെല്ലേ .."
അന്ന് ഞാന്‍ കാശ് കൊടുത്തു.
പിന്നെ മറ്റൊരു ദിവസം ...
അന്ന് കുഞ്ഞുട്ടന്‍ ചായ കുടിക്കുമ്പോള്‍ ഞാന്‍ അവിടെ ചെന്നു.
"ഡാ...ഇന്ന് ഞാന്‍ കാശ് കൊടുക്കാം"
ഞാന്‍ കുഞ്ഞുട്ടനെ തന്നെ സൂക്ഷിച്ചു നോക്കി "ആള് മാറിപോയോ"
അല്ല ...അവന്‍ തന്നെ...
ഞങ്ങള്‍ ചായ കുടിച്ചു....
കടക്കാരന്‍ ഹിന്ദിയില്‍ എന്തോ പറഞ്ഞു.
"അതിങ്ങോട്ടു തന്നേക്ക്‌"- കുഞ്ഞുട്ടന്‍
ഞാന്‍ അയാള്‍ക്ക് കാശ് കൊടുക്കാന്‍ ഉണ്ടായിരുന്നു.
അങ്ങനെ അതും കൂടെ കുഞ്ഞുട്ടന്റെ കയ്യില്‍ നിന്ന് പോയി.

എന്നിട്ടും മനസിലാകാതെ കുഞ്ഞുട്ടന്‍ " ഡാ...അയാള്‍ കയ്യില്‍ നിന്നും കൂടുതല്‍ കാശ് വാങ്ങിയോ"
എന്റെ സുഹൃത്ത്‌ പറഞ്ഞു "വാങ്ങി എന്നാ തോന്നുന്നത്."
കുഞ്ഞുട്ടന്‍:"തനിക്കു തോന്നിയെങ്കില്‍ താന്‍ പോയി ചോദിക്കേടോ"....
ഒരു ഹിന്ദി കാരന്‍.....".. കോപ്പ് "..
കാശ് പോയെങ്കില്‍ പോകാതെ എനിക്ക് വയ്യ ഹിന്ദി പറയാന്‍.
മുഖം വീര്പിച്ചു കുഞ്ഞുട്ടന്‍ സ്ഥലം വിട്ടു.
പണ്ടൊരിക്കല്‍ കൂട്ടുകാര്‍ കുഞ്ഞുട്ടന്റെ കമ്പ്യൂട്ടര്‍ ഹക്ക് ചെയ്തകാര്യം പറഞ്ഞു കേട്ടിട്ടുണ്ട്‌ ...
എല്ലാ പാസ്സ്‌വേര്‍ഡ്‌ കളും സ്രെമിച്ചു
കുഞ്ഞുട്ടന്റെ പേര് + 123 ....., കുഞ്ഞുട്ടന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് , വൈഫ്‌ ന്റെ പേര്......
എല്ലാം ശ്രെമിച്ചു  മടുത്തു.
അപ്പൊ കുഞ്ഞുട്ടന്റെ ഉറ്റ സുഹൃത്ത്‌ ഒരു പാസ്സ്‌വേര്‍ഡ്‌ അടിച്ചു....
കമ്പ്യൂട്ടര്‍ ലോഗിന്‍ ആയി...
ഏതാണ് ആ പാസ്സ്‌വേര്‍ഡ്‌ .....
ഏതാണ് ആ പാസ്സ്‌വേര്‍ഡ്‌ .....!! ???

ഇതാനാ  ആ പാസ്സ്‌വേര്‍ഡ്************‌ "ചിക്കന്‍ ബിരിയാണി"
ഇതാ വരുന്നു  12 തട്ടുകളുള്ള ടിഫ്ഫിനു മായി നമ്മുടെ സ്വന്തം  കുഞ്ഞുട്ടന്‍.
വേഗം പോട്ടെ....അല്ലങ്കില്‍ ചോറിഞ്ഞ വര്‍ത്തമാനം കേള്‍ക്കേണ്ടി വരും.









2012 നവംബർ 3, ശനിയാഴ്‌ച

അന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍

ആലുവ  റെയില്വേ സ്റ്റേഷനില്ഞങ്ങള്രണ്ടുപേരും എത്തി.
പ്ലാറ്റ് ഫോമിലൂടെ നടക്കുകയാണ്.ട്രെയിന്‍ ടിക്കറ്റ്എടുത്തു..അടുത്ത പ്ലാറ്റ് ഫോമിലേക്ക് കടക്കുവാനുള്ള പാലത്തിന്റെ സ്റെപ്പിന്റെ അവിടെ എത്തി.കുറച്ചു  പ്രായമായ ഒരു അമ്മാമയും അപ്പാപ്പനും സ്റെപ് കയറാന്ബുദ്ധിമുട്ടുന്നു.
വേഷം കണ്ടാല്കാശ് ഉള്ള കുടുംബത്തില്നിന്നും വരുന്നവരാണ്.
അയാള്ഇടയ്ക്കു ഇന്ഗ്ലിഷും സംസാരിക്കുന്നുണ്ടായിരുന്നു.

"അങ്ങാടിപ്പുറം  ട്രെയിന്എപ്പോഴാ ? " - അവര്‍ ചോദിച്ചു .

"
അയ്യോ അതിനി വെളുപ്പിന് നാല് മണിക്കാണ്"-
"
നിങ്ങള്എന്താ ഇങ്ങനെ ഒറ്റയ്ക്ക് വന്നത്"-(ഞാന്‍)

 "
ടിക്കറ്റ്കൌണ്ടര്എവിടെ ? "- ആ അച്ഛന്‍ ചോദിച്ചു.
 "വാ നമുക്ക് അവിടേക്ക് പോകാം"
ഞങ്ങള്‍ അവരുടെ കൈപിടിച്ച് ടിക്കറ്റ്‌ കൌണ്ടര്‍ ന്റെ അടുത്തേക്ക് നടന്നു.



കൌണ്ടര്അടുത്തുവരെ പോയി .രണ്ടുപേരും അവരവരുടെ പേഴ്സ്  തപ്പിനോക്കുന്നുണ്ടായിരുന്നു

"അപ്പാപ്പന്തിരിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു .....ടിക്കറ്റ്‌... എടുക്കാന....ഉണ്ടോ..."(ങേ ..ഞാന്‍  അതിശയിച്ചു നിന്നുപോയി  )

ഇവര്‍ക് ഇതെന്തു പറ്റി !!!!!

"
ഇവര്‍ ..ഇവര്ക്ക് കാശിനു ബുദ്ധിമുട്ടോ...."...!(സുഹൃത്ത്‌ മെല്ലെ )

"ഇവിടെ നിന്നോളു "

ഞാന്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു.

ടിക്കറ്റ്
എടുത്തു കഴിഞു..അവര്ഞങ്ങളുടെ അടുത്ത് വന്നു...

"മോനെ.. ഞങ്ങളുടെ അനുഭവം നിങ്ങള്കാര്കും ഇല്ലാതിരുന്നാല്‍ നല്ലത്",

സംഭവം:

ഒരുപാട് കാശ് ഉള്ള ആളായിരുന്നു.റിട്ടയേര്ഡ്ഉധ്യോഗസ്ഥന്‍.ആലുവയില്ഒരു വീട് ഉണ്ടായിരുന്നു.മകളുടെ കൂടെ ആയിരുന്നു താമസം.
അങ്ങനെ ടി പ്രൊഫഷണല്ആയ മകള്ക്ക് അവരുടെ വീട് രജിസ്റ്റര്ചെയ്തു കൊടുത്തു. മകള്ഒരു ആളുമായി പ്രേമത്തില്ആയിരുന്നു. കല്യാണവും നടന്നു.
അവരുടെ രണ്ടുപേരുടെയും കൂടെ ആയി താമസം.ചില ചെറിയ പിണക്കങ്ങളും മകളുമായുള്ള സംസാരങ്ങളും ഉണ്ടായി. അങ്ങനെ ഒരു നിസാര കാര്യത്തിനു മകള്അവരോട് വീട്ടില്നിന്നും ഇറങ്ങാന്പറഞ്ഞു.അന്ന് രാത്രി അവര്‍ ഇറങ്ങി.

വേറെ ഒരു മകനുണ്ട് ....അവരുടെ അടുത്ത് വന്നിട്ട് വര്‍ഷങ്ങള്‍ കുറെ ആയി....


ഞങ്ങള്‍ രണ്ടു പേരും കയ്യിലുള്ള കുറച്ചു കാശ് അവര്ക് കൊടുത്തു.
അവരുടെ കൈപിടിച്ച് പ്ലട്ഫോര്മില്‍ കൊണ്ടുപോയി ഇരുത്തി.

ഞങ്ങള്‍ തിരിച്ചു നടന്നു ....

ഞങ്ങള്‍ പോകുമ്പോള്‍ അവര്‍ ഞങ്ങളെത്തന്നെ നോക്കി നിന്നു.

ഇങ്ങനെയും ....മക്കളോ....

പുതിയ മക്കളെ നാന്നായി വളര്‍ത്തിയാല്‍ നമ്മള്‍ക്ക് നല്ലത്....

ശുഭം !
-----

രക്തദാനം 'മഹാ' !! ? ദാനം

റീജപ്പന്‍ കണ്ണ് തിരുമ്മി എഴുനേറ്റു.മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്.അറ്റന്‍ഡ് ചെയ്തു.
ഒരു ഫ്രണ്ട് "എടാ ..നിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ ബി പോസിറ്റീവ് അല്ലെ ?"

റി:" അതെ.."

ഫ്ര :"എന്റെ അമ്മൂമ്മ ക്ക് രക്തം വേണം..നീ വേഗം sunrise ഹോസ്പിറ്റലില്‍ വരണം"

കേട്ടപാതി റീജപ്പന്‍ വേഗം മുഖവും കഴുകി ഓടി.

ഹോസ്പിറ്റലില്‍ എത്തി.

ബ്ലഡ്‌ എടുക്കുന്ന റൂമില്‍ പോയി കിടന്നു.നേഴ്സ് വന്നു, ഒരു ഹെല്‍ത്ത്‌ ചെക്ക്‌ അപ്പ്‌ നടത്തി.

സാധാരണ 400 ML എടുക്കാറുണ്ട്.പക്ഷെ വേണ്ട 250 ML മതിയെന്ന് നേഴ്സ് , അതിനുള്ള

കപാസിറ്റി യെ തനിക്കുള്ളൂ.

അങ്ങനെ രക്തo എടുത്തു.റീജപ്പന്‍ കോട്ടന്‍ തിരുമ്മി പിട്ടിച്ചു കട്ടിലില്‍ നിന്നും എഴുന്നേറ്റു 2 അടി നടന്നതെയുള്ള്

"ട്ടും..." താഴെ വീണും.സിസ്റ്റെരുടെ ബഹളം കേട്ടു "Dr " ഓടി വന്നു.

Dr : "കുറച്ചു രക്തം വേണം" , 800 ML !! , അപ്പോഴേക്കും രക്തം കിളവിയുടെ ശരീരത്തില്‍ എത്തിയിരുന്നു.

അവസാനം അമ്മൂമ്മ/കിളവി പറഞ്ഞു "എന്റെ ജീവനേക്കാളും വലുതാണ്‌ ഒരു ചെരുപ്പകാരന്റെ ജീവിതം".

എന്റെ രക്തം മുഴുവന്‍ അവനു കൊടുത്തോളു.

അങ്ങനെ അമ്മോമയുടെ ശരീരത്തില്‍ നിന്നും 400 ML എടുത്തു ,
പിന്നെ ബ്ലഡ്‌ ബാങ്കില്‍ നിന്ന് 400 ഉം.അങ്ങനെ രീജപ്പനെ രക്ഷപ്പെടുത്തി.

അങ്ങനെ രക്തം വിറ്റു രക്തം വാങ്ങി റീജപ്പന്‍ തിരിച്ചെത്തി...!!

NB : - രക്തം കൊടുക്കാന്‍ പോകുന്നതിനു മുമ്പ് വെള്ളം അടിക്കാതെ ഇരിക്കുക.

ദുഷിച്ച ചിന്തകള്‍ ഒഴിവാക്കുക.

പുക വലിക്കാതെ ഇരിക്കുക.

നന്നായി ഭക്ഷണം കഴിക്കുക.

നന്നായി ഉറങ്ങുക.!!

ജിഗാന്സു !!!

അങ്ങനെ ക്ലയന്റിനെ വിളിക്കാന്‍ കുട്ടപ്പന്‍ അതിരാവിലെ 3 മണിക്ക് കുളിച്ചൊരുങ്ങി
യാത്രയായി.ക്ഷണിക്കാനുള്ള എല്ലാ സെറ്റപ്പും ഗെറ്റപ്പും ആയി മസിലുപിടിച്ചു കാറില്‍ ഇരിക്കുകയാണ്.
കയ്യില്‍ നെയിം ബോര്‍ഡ് ഉണ്ട്.പേര് "ജിഗാന്സു".ഇത് കണ്ടു വേണം അയാള്‍ കുട്ടപ്പനെ തിരിച്ചറിയാന്‍.
കുട്ടപ്പന്‍ എയര്‍ പോര്‍ട്ടില്‍ എത്തി ബോര്‍ഡ്‌ പിടിച്ചു ഇരിക്കുമ്പോള്‍ എത്തി ഒരു സായിപ്പും
മതാമയും.
കുട്ടപ്പന്‍ : (ഇംഗ്ലീഷില്‍) നിങ്ങള്‍ മാത്രo എന്ന് പറഞ്ഞു , ഈ പെണ്ണോ ? !!
ജിഗാന്സു : അതെന്റെ ഭാര്യയാ
കുട്ടപ്പന്‍:ശെരി..വരൂ...
കുട്ടപ്പനും അവരും കാറില്‍ കേറി.പോകുന്നവഴി
പല നാട്ടുകാര്യങ്ങളും സംസാരിച്ചു.പക്ഷെ ഒരു കാര്യം പറഞ്ഞത് വണ്ടി ഇന്ഫോ പാര്‍കിനടുത് എത്തിയപ്പോഴാണ്.
കുട്ടപ്പന്‍ : ഇവിടെയാണ്‌ ഞങ്ങളുടെ ഒഫീസ് ABC Global
ജിഗാന്സു : ABC Global ..അത് ഏത് കമ്പനിയാ
കുട്ടപ്പന്‍ അന്തം വിട്ടു ....കാര്യങ്ങള്‍ തിരക്കിയപ്പോഴാണ്‌ സംഗതി മനസിലായത്
ആള് മാറി പോയി!!
വേഗം കുട്ടപ്പന്‍ ഒരു പതിനഞ്ചു സോറി പറഞ്ഞു തിരിച്ചുവിടാന്‍ ശ്രേമം തുടങ്ങി.
അപ്പൊ ഒരു ഫോണ്‍ : "ഹായ് കുട്ടപ്പന്‍ ..ഞാന്‍ ഇവിടെ റൂമില്‍ ചെക്കിന്‍ ചെയ്തു.നിങ്ങള്‍ അറിയാതെ ഉറങ്ങി പോയി അല്ലെ
സാരമില്ല"!!

കഷ്ട്ടപെട്ടു ഉറക്കമൊഴിച്ച കുട്ടപ്പന്‍ :"എന്റമ്മേ ഇത് എത്ര ജിഗാന്‍സുവാ " !!

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഹാന്ഗ്ഓവര്‍


നേരം രാത്രി 12 മണി .തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റ് .ഞാന്‍ ബസ്‌ വടി ചെയ്തു നിന്ന്.എല്ലാവരും ക്ഷമ കേട്ട് നില്‍ക്കുകയാണ്.
പലര്ക്കും ക്ഷീണം കൊണ്ട് ബസ്‌ ഒന്ന് വന്നിരുന്നെങ്കില്‍ എന്നായി.കുറെ കഴിഞ്ഞ പതിവുപോലെ സമയം തെറ്റിച്ചു ബസ്‌ എത്തി.
എന്റെമ്മേ , തിക്കും തിരക്കും സീറ്റ്‌ പിടിക്കാനുള്ള ഓട്ടം.എനിക്ക് കഷ്ട്ടിച്ചു ഒരു ലടീസ് സീറ്റ്‌ കിട്ടി.പിന്നെ എന്റെ പ്രാര്‍ത്ഥന പെണ്ണുങ്ങള്‍ ആരും ബസില്‍ കയറല്ലേ എന്നായിരുന്നു.

ബസ്‌ ..സ്റ്റാന്‍ഡില്‍ നിന്നും ഒരു ഇടവഴിയിലൂടെ എടുത്തു കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല ഹോണ്‍ അടിയും ബഹളവും.മറ്റൊരു ട്രാന്‍സ്പോര്‍ട്ട് ബസ്‌ നിയമം തെറ്റിച്ചു 
ഇങ്ങോട്ട് വരുന്നു.അല്ലെങ്കിലെ ക്ഷമകെട്ട യാത്രകാര്‍ കൂടുതല്‍ കലിതുള്ളി ആ ഡ്രൈവര്‍ നെ പച്ച തെറി പറഞ്ഞു.

ബസ്‌ കുറച്ചു ദൂരം കടന്നു.നന്നായൊന്നു സ്പീഡ് കൂടി വരുമ്പോള്‍ പെട്ടന്ന് സ്ലോ ആകുന്നു.

എന്റെ അടുത്തിരിക്കുന്ന ആള്‍ പറഞ്ഞു "വല്ലാത്തൊരു ഡ്രൈവര്‍", ഇവന്‍ മാര്‍ക് സമയത്തിന്റെ പ്രശനം ഇല്ലല്ലോ".

കുറച്ചു കഴിഞ്ഞ പ്പോള്‍ ഒരു ജങ്ങ്ഷന്‍ കഴിഞ്ഞു ബസ്‌ പോയി....പെട്ടന്ന് സ്ലോ ആയി....

"ഡാ.....തെണ്ടി..." , "ചെറ്റേ .." &*(&*(& ....%#%$^$^,.....

ഞാന്‍ സീറ്റില്‍ നിന്നും കഷ്ട്ട പെട്ട് എഴുനേറ്റു ...എന്താണ് സംഭവം !

ഒരാളെ മുമ്പിലെ സീറ്റില്‍ നിന്നും വലിച്ചിടുന്നു .....

അയാള്‍ :" എന്താണ് ..പ്രശം..." .കുഴഞ്ഞ നാവില്‍ ആണ് പറയുന്നത്.അയാള്‍ക് നിലത്തു കാല്‍ ഉറക്കുന്നില്ല.
മറ്റൊരാള്‍ :" നിന്റെ %^&^&^&* ആണ് പ്രശനം"
ബസ്‌ നിര്‍ത്തി ...അയാളെ ബസില്‍ നിന്നും തള്ളി ....
ഡോര്‍ അടച്ചു.....
അവസാനം മുമ്പില്‍ നിന്നും തിരികെ വന്ന കണ്ടക്ടര്‍ നോട് ഞാന്‍ ചൂടിച്ചു....
"എന്താ പ്രശനം"
കണ്ടക്ടര്‍:" :"::" " 
പ്രശനം  ഗീര്‍ മാറ്റല്‍. 
എന്ത് !
അതെ
ഡ്രൈവര്‍ ഒന്ന് ഫസ്റ്റ് ഗിയറില്‍ ഇട്ടാല്‍........
ഇവന്‍ നുട്രല്‍ ആക്കും ....വീണ്ടും ഡ്രൈവര്‍ ഫസ്റ്റ് ഇടും....വീണ്ടും ഇവന്‍ നുട്രല്‍ ആകും....
അതാ ഇവനെ പുറത്താക്കിയത്.അവന്‍ വെള്ളത്തിലായിരുന്നു.
ചിരിയടക്കാന്‍ കഴിയാതെ ബസിലെ എല്ലാവരും പൊട്ടിച്ചിരിച്ചു.....
ബസ്‌ കയറുമ്പോള്‍ ഉണ്ടായിരുന്ന തലവേദന മാറിക്കിട്ടി