നേരം രാത്രി 12 മണി .തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റ് .ഞാന്‍ ബസ് വടി ചെയ്തു നിന്ന്.എല്ലാവരും ക്ഷമ കേട്ട് നില്‍ക്കുകയാണ്.
പലര്ക്കും ക്ഷീണം കൊണ്ട് ബസ് ഒന്ന് വന്നിരുന്നെങ്കില്‍ എന്നായി.കുറെ കഴിഞ്ഞ പതിവുപോലെ സമയം തെറ്റിച്ചു ബസ് എത്തി.
എന്റെമ്മേ , തിക്കും തിരക്കും സീറ്റ് പിടിക്കാനുള്ള ഓട്ടം.എനിക്ക് കഷ്ട്ടിച്ചു ഒരു ലടീസ് സീറ്റ് കിട്ടി.പിന്നെ എന്റെ പ്രാര്‍ത്ഥന പെണ്ണുങ്ങള്‍ ആരും ബസില്‍ കയറല്ലേ എന്നായിരുന്നു.
ബസ് ..സ്റ്റാന്‍ഡില്‍ നിന്നും ഒരു ഇടവഴിയിലൂടെ എടുത്തു കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല ഹോണ്‍ അടിയും ബഹളവും.മറ്റൊരു ട്രാന്‍സ്പോര്‍ട്ട് ബസ് നിയമം തെറ്റിച്ചു
ഇങ്ങോട്ട് വരുന്നു.അല്ലെങ്കിലെ ക്ഷമകെട്ട യാത്രകാര്‍ കൂടുതല്‍ കലിതുള്ളി ആ ഡ്രൈവര്‍ നെ പച്ച തെറി പറഞ്ഞു.
ബസ് കുറച്ചു ദൂരം കടന്നു.നന്നായൊന്നു സ്പീഡ് കൂടി വരുമ്പോള്‍ പെട്ടന്ന് സ്ലോ ആകുന്നു.
എന്റെ അടുത്തിരിക്കുന്ന ആള്‍ പറഞ്ഞു "വല്ലാത്തൊരു ഡ്രൈവര്‍", ഇവന്‍ മാര്‍ക് സമയത്തിന്റെ പ്രശനം ഇല്ലല്ലോ".
കുറച്ചു കഴിഞ്ഞ പ്പോള്‍ ഒരു ജങ്ങ്ഷന്‍ കഴിഞ്ഞു ബസ് പോയി....പെട്ടന്ന് സ്ലോ ആയി....
"ഡാ.....തെണ്ടി..." , "ചെറ്റേ .." &*(&*(& ....%#%$^$^,.....
ഞാന്‍ സീറ്റില്‍ നിന്നും കഷ്ട്ട പെട്ട് എഴുനേറ്റു ...എന്താണ് സംഭവം !
ഒരാളെ മുമ്പിലെ സീറ്റില്‍ നിന്നും വലിച്ചിടുന്നു .....
അയാള്‍ :" എന്താണ് ..പ്രശം..." .കുഴഞ്ഞ നാവില്‍ ആണ് പറയുന്നത്.അയാള്‍ക് നിലത്തു കാല്‍ ഉറക്കുന്നില്ല.
മറ്റൊരാള്‍ :" നിന്റെ %^&^&^&* ആണ് പ്രശനം"
ബസ് നിര്‍ത്തി ...അയാളെ ബസില്‍ നിന്നും തള്ളി ....
ഡോര്‍ അടച്ചു.....
അവസാനം മുമ്പില്‍ നിന്നും തിരികെ വന്ന കണ്ടക്ടര്‍ നോട് ഞാന്‍ ചൂടിച്ചു....
"എന്താ പ്രശനം"
കണ്ടക്ടര്‍:" :"::" "
പ്രശനം ഗീര്‍ മാറ്റല്‍.
എന്ത് !
അതെ
ഡ്രൈവര്‍ ഒന്ന് ഫസ്റ്റ് ഗിയറില്‍ ഇട്ടാല്‍........
ഇവന്‍ നുട്രല്‍ ആക്കും ....വീണ്ടും ഡ്രൈവര്‍ ഫസ്റ്റ് ഇടും....വീണ്ടും ഇവന്‍ നുട്രല്‍ ആകും....
അതാ ഇവനെ പുറത്താക്കിയത്.അവന്‍ വെള്ളത്തിലായിരുന്നു.
ചിരിയടക്കാന്‍ കഴിയാതെ ബസിലെ എല്ലാവരും പൊട്ടിച്ചിരിച്ചു.....
ബസ് കയറുമ്പോള്‍ ഉണ്ടായിരുന്ന തലവേദന മാറിക്കിട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ