2013 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

Client Appreciation


പാപ്പച്ചൻ  അമേരിക്കയിലേക്ക് പോവുകയാണ് .പതിവുപോലെ എല്ലാവരോടും യാത്ര പറഞ്ഞു എല്ലാവര്ക്കും ചിക്കൻ സണ്ട്വിച്ച് സാന്വിച് കൊടുത്തു
"ഞാൻ അവിടെ  പോയിട്ട് ക്ലയന്റിന്റെ കയ്യില്നിന്നും നിങ്ങള്ക്കുള്ള അപ്പ്രിസിയെശൻ വാങ്ങി തരാം" - പാപ്പച്ചൻ  പറഞ്ഞു.

അങ്ങനെ പാപ്പച്ചൻ  അവിടെ പോയി നല്ല പണിതുടങ്ങി.രാവും പകലും അധ്വാനം.

ഇടയ്ക്കിടെ കൊച്ചിയിൽ നിന്നും വിളിക്കുമ്പോൾ എല്ലാം ക്ലയന്റ് പറയും

"നിങ്ങള്ക്ക് ഇവിടെ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട്.പാപ്പച്ചൻ വരുമ്പോൾ
കൊടുത്തുവിടാം"

ഒഫ്ഷൊരിലെ പയ്യന്മാർ പാപ്പച്ചന്റെ വരവിനായി കാത്തിരുന്നു.
അവിടെ പലതരത്തിലുള്ള ചര്ച്ചക്കൾ പുരോഗമിച്ചു...

"എന്നാലും എന്താകും ... ? "

"വല്ല സർട്ടിഫ്ഫികെറ്റൊ മറ്റോ ആകും "

"അതെങ്കി അത്"

ആറുമാസം കഴിഞ്ഞു. പാപ്പച്ചൻ മടങ്ങിവരുന്ന ദിവസം...

ഓഫ്ശോരിൽ നിന്നും വിളിയോട്  വിളി .......

"എടാ അതു മറക്കരുതേ "

"വിവരം കിട്ടിയാൽ ഉടനെപറ ...എന്താണ് എന്നത്"

പാപ്പച്ചൻ ഇറങ്ങാൻ നേരം

"പാപചാൻ ടേക്ക് ദാറ്റ്‌ ബോക്സ്‌ ഓണ്‍ മൈ ഡസ്ക്, ദാറ്റ്‌ ഈസ്‌ ഫോര് ഗയിസ് ഇന് ഇന്ത്യ"

പാപ്പച്ചൻ അവരെ ഉടനെ വിവരം അറിയിച്ചു.

"എടാ ഒരു വലിയ പെട്ടിയാണ്", ഫോണ്‍ കട്ട് ചെയ്തു.

ഓഫ്ശോരിൽ തുള്ളിച്ചാട്ടം തുടങ്ങി.

എല്ലാവര്ക്കും I  Phone ....!!!  ഒരുത്തൻ പറഞ്ഞു.

പാപ്പച്ചൻ ആ പെട്ടി എടുത്തു ...നല്ല ഭാരം ഉണ്ട്.അവൻ ആ വിവരം അവരോട് അറിയിച്ചു.
അതു തുറന്നു നോക്കി.

നോക്കുമ്പോൾ കുറെ ഹാർഡ് ഡിസ്കുകൾ....

സംശയം തോന്നിയ പാപ്പച്ചൻ ക്ലയന്റിനെ വിളിച്ചു.

"ഇത് കുറെ ഹാര്ഡ് ഡിസ്കുകൾ ആണ്, പെട്ടി മാറി പോയി എന്ന് തോനുന്നു"

ക്ലയന്റ്  ഇംഗ്ലീഷിൽ  - "അത് തന്നെ യാണ് ഞാൻ ഉദ്ധ്യേശിച്ചത്"

"ഇതോ"!!! - പാപ്പച്ചൻ

"അതെ ...അത് ഇന്ത്യയില കൊണ്ട് പോയി വില്കുക , എന്നിട്ട് ആ കാശ്നു അവര്ക്ക് വല്ലതും വാങ്ങിച്ചു കോടുകുക്ക"

നിന്ന നിൽപ്പിൽ അയാളുടെ ചെകിട്ടത് രണ്ടു കൊടുക്കാനാണ് തോന്നിയത്. മക്കളുടെ ഭാവി ഓർത്ത് പാപ്പച്ചൻ അത് അടക്കിപ്പിടിച്ചു നിന്നു.

അവരോട് താങ്ക്യൂ   പറഞ്ഞു ആ പെട്ടിയുമായി ഇറങ്ങി.
പെട്ടന്ന് ഒരു ഐഡിയ തോന്നിയ പാപ്പച്ചൻ ഒരു ഹോട്ടലിൽ കയറി.
അവിടെ ഉള്ള വേസ്റ്റ്ബിന്നിൽ ആ പെട്ട് അപ്പാടെ ഉപേക്ഷിച്ചു പാപ്പച്ചൻ നേരെ എയർപോർട്ട് ലേക്ക് പോയി.

2013 മാർച്ച് 13, ബുധനാഴ്‌ച

ആലുവക്കാരന്‍


ആലുവക്കാരന്‍ എന്ന് കേട്ടാല്‍ ഇപ്പൊ പേടി തുടങ്ങി. പ്രത്യേകിച്ചു റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള കടയിലെ ആളുകള്‍.

സംഭവം സിമ്പിള്‍ ...ഒരു പഴം മേടിക്കാന്‍ കയറിയതാ.
ഒരു തിങ്കള്‍ ആയിരുന്നു...

ഞാന്‍ നാട്ടില്‍ നിന്നും വന്നു ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.

നല്ല വിശപ്പ്‌ ...താല്‍കാലിക ആശ്വാസം ..വേണ്ടേ .....

ഒരു പഴം മേടിക്കാം...

ഞാന്‍  ഔര്‍ കടയില്‍ കയറി......

ചേട്ടാ ഒരു പഴം .....

ചേട്ടന്‍ കേട്ടില്ല .....

ഞാന്‍ ആവര്‍ത്തിച്ചു ...''ചേട്ടാ"

അവസാനം ഞാന്‍ ഒരു പഴത്തില്‍ കൈ വച്ചു ......വീണത്‌ അര കിലോ പഴം .....

അപ്പൊ ചേട്ടന്‍ വന്നു "എത്രയാ പഴം വേണ്ടത്"..

ഞാന്‍ മെല്ലെ ...ഒരെണ്ണം.

തനിക്കു ഒരെണ്ണം മതിയല്ലെ.....അയാള്‍ എന്റെ കോളറിനു കേറി പിടിച്ചു ....കൈ ചുരുട്ടി അടിക്കാന്‍ നോക്കി.....

ഞാന്‍ തനിച്ചല്ലേ .....പെട്ടന്ന് പേടിച്ചു പോയി .....

അറിയാതെ ദേശ്യ സ്വരത്തില്‍ പറഞ്ഞു "തനിക്കു കസ്റ്റമേഴ്സ് നോട് പെരുമാറാന്‍ അറിയില്ലേ ..'

അത് തൂക്കി തന്നേക്ക്‌ .....എനിക്ക് കാശിനു ബുദ്ധിമുട്ടൊന്നും ഇല്ല......പേടി കലര്‍ന ദേഷ്യത്തോടെ ഞാന്‍  പറഞ്ഞു.

പോകാന്‍ നേരത്ത് ഞാന്‍ കടക്കാരനോട് പറഞ്ഞു ...

ആദ്യം നല്ല മനുഷ്യനാകാന്‍ പഠിക്ക് ...

അയാള്‍ എന്നോട് "നിങ്ങളും പഠിക്ക് ......"

വേഗം അവിടെന്നു രക്ഷ പെട്ട് പോന്നു 


ഹാപ്പി ന്യൂ ഇയര്‍......


തിയ്യതി ഡിസംബര്‍ 31.2012.... നാട് മുഴുവനും ന്യൂ ഇയര്‍ കൊണ്ടാടുന്ന തിരക്കിലാണ്.

അളിയാ നീ വരുന്നോ .....
ഇല്ലേ ഞാന്‍ ഒറ്റയ്ക്ക് വീട്ടില്‍ ഇരുന്നോളാം 

ഫ്ലാറ്റില്‍ എത്തി താഴെ ഹരീഷ് ഉണ്ടായിരുന്നു.

എടാ...നീ ഇവിടെ കാണില്ലേ .......

അതെ അവന്‍ പറഞ്ഞു ..

ഞാന്‍ ഡ്രസ്സ്‌ മാറി ഇപ്പൊ വരാം...

ഞാന്‍ നേരെ ഓടിച്ചെന്നു ലിഫ്റ്റില്‍ കയറിയതും ...കറന്റ്‌ പോയി ....

ഞാന്‍ കുറെ അലാറം അടിച്ചു.....

സെക്യൂരിറ്റി ഓടി കീ എടുത്തു ലിഫ്റ്റ്‌ തുറന്നു ...

നല്ല.. ന്യൂ ഇയര്‍ .....ഞാന്‍ നേരെ സ്റ്റെപ് കയറി ഞാന്‍ ഓടി ചെന്ന് ഫ്ലാറ്റില്‍ കയറി......ഹരീഷിനോട് പറഞ്ഞത് എല്ലാം മറന്നു...


TV കണ്ടു കൊണ്ടിരിക്കയാണ് .....കുറെ സമയം കഴിഞ്ഞു ....
12.00 മണി ....വെടിക്കെട്ടിന്റെ ശബ്ദം ആകാശത്ത് നല്ല വര്‍ണ്ണങ്ങള്‍ ...

എല്ലാം അങ്ങനെ .കണ്ടു രസിക്കുമ്പോള്‍ ഭാര്യ വിളിച്ചു..

ഞാന്‍ പിന്നെ വിളികാം ...ഹാപ്പി ന്യൂ ഇയര്‍ ....കട്ട് ചെയ്തു 

ഞാന്‍ Sit out ലേക്ക് ഓടി .....നല്ല രസമുണ്ട് കാണാന്‍............... ആകാശം നോക്കി ചിരിച്ചു നിന്നു.
അപ്പോള്‍ ഒരു വണ്ട്‌ അകത്തേക്ക് കടക്കാന്‍ ശ്രേമിച്ചു.

അത്രക്കായോ ....ഞാന്‍ സിറ്റ് ഔട്ട്‌ ന്റെ വാതില്‍ ഒരൊറ്റ അടക്കല്‍.

അപ്പോഴാണ്‌അമളി പറ്റിയത് മനസിലായത്.

ഒരാളുടെ സഹായം വേണം .....ഞാന്‍ വിളിച്ച എത്ര പേര് വേണമെങ്കിലും വരും ..

അതിനു വിളിക്കണം .....ഫോണ്‍ അകത്താണ് ....

മാത്ര മല്ല വരണമെങ്കില്‍ മെയിന്‍ ഡോര്‍ തുറക്കണ്ടേ ....തുറക്കണമെങ്കില്‍ ഞാന്‍ അകത്തു കയറണ്ടേ 

മനസിലായില്ലേ ........വാതില്‍ ലോക്ക് ആയി....

പെട്ടത് ശരീരം ആസകലം കുളിര്‍ കയറി.

പുറത്തുള്ള സെക്യുരിറ്റിയെ വിളികാം .....

അയാള്‍ക്ക് ആകെ അറിയുന്നതും ...എനിക്ക് അറിയാത്തതും ഹിന്ദി 

കഷട്ടപ്പ്ട്ടു കൂവി വിളിച്ചു ....

ബായ് ഇതര്‍ ദേഖോ 
ബായ് ഊപ്പര്‍  ദേഖോ 

അയാള്‍ ഗ്രൌണ്ട് ഫ്ലോറില്‍ വന്നു മുകളിലേക്ക്  നോക്കി 

ഡോര്‍ ലോക്ക് ...മെയിന്‍ ഡോര്‍ ആള്‍സോ ലോക്ക്....

ഫോണ്‍ .....!! ?? (കൈകൊണ്ടു എവിടെ എന്ന് കാണിച്ചു)

അയാള്‍ ഫോണ്‍ എടുത്തു എനിക്ക് നേരെ നീട്ടി .....

നോ...നോ...തു ബോലോ 

കാള്‍ ഹരീഷ് ...8 ഫ്ലോര്‍ 

അയാള്‍ വിളിച്ചു..... 

അങ്ങനെ പകുതി ബോധം മാത്രമുള്ള ഹരീഷ് വന്നു.
അവന്‍ എന്റെ ഫ്രന്റ്‌ ഡോര്‍  തട്ടി  കുറെ ബെല്‍ അടിച്ചു....

ഞാന്‍ വിളിച്ചു പറഞ്ഞു  "പുറത്തു വാടാ...പുറത്തു വാടാ"

അവന്‍ അതു കേള്കാതെ തന്നെ ...എങ്ങനെയോ ...താഴെ എത്തി ...പുറത്തു വന്നു.

ഞാന്‍ താഴോട്ട് നോക്കിയപ്പോള്‍ അവന്‍ നല്ല....ചിരി.....

കി കി കി കീ.......

അവന്റെ ദേഹത്തേക്ക് ഒന്ന് തുപ്പാനാ എനിക്ക് തോന്നിയത്.

ഞാന്‍ വെപ്രാളത്തില്‍ അവനോടു പറഞ്ഞു ....എടൊ ഫയര്‍ ഫോഴ്സ് നെ വിളിക്ക് ...

അവന്റെ ചിരിക്കു വീണ്ടും ശക്തി കൂടി.

ഡോര്‍ ചവിട്ടി പോളികാന്‍ പറ്റുമോ....!! ? ..അവന്‍ 

ബുദ്ധിമുട്ടാണ് ......ഞാന്‍ കുറെ ഡോര്‍ ചവിട്ടി....ഒന്നും നടന്നില്ല....

ഹരീഷ് ചോദിച്ചു അവിടെ ഗ്ലാസ്‌ ഇല്ലേ ...ജനല്‍ ഗ്ലാസ്‌.....

അതെ ...

അത് അടിച്ചു പൊട്ടിക്കു.....

അതു പറയുന്നതിന് ഇടയില്‍ ......ഞാന്‍ നില്‍കുന്ന ഫ്ലോറിന്റെ തൊട്ടു താഴെ യുള്ള ആള്‍ ബഹളം കേട്ടു ....താഴെ ഹരീഷിനെ നോക്കി .....

എന്ത് പറ്റി  ..സിഗരട്ട് കുറ്റി തലയില്‍ വീണോ ഞാന്‍ ഒരണ്ണം ഇട്ടായിരുന്നു ....

അയാള്‍ പകുതി ബോധത്തിലാണ് 

ഹേ ഒന്നുമില്ല......

അവന്റെ ചിരി വീണ്ടും ഡബിള്‍ ആയി....

ആകാശത്ത് അപ്പോഴും വെടിക്കെട്ടാണ് .....അല്ലെങ്കിലും നാട്ടുകാര്‍ക്ക് അറിയുമോ ഞാന്‍ ഇവിടെ കുടുങ്ങിയ കാര്യം ...

തെണ്ടികള് ഒന്ന് കുടുങ്ങി നോക്കിയാല്‍ അറിയാം ......പിന്നെ അല്ല....

രണ്ടും കല്‍പ്പിച്ചു ഗ്ലാസ്‌ പോട്ടികാന്‍ നോകുകയാണ് .....നല്ല വെടിക്കെട്ടിനിടയില്‍ ..

എന്റെ ചില്ലടിയും നടന്നു ......

അവിടെ കണ്ട ....നിലം തുടക്കുന്ന വടികൊണ്ട് അടിച്ചു കൊണ്ടിരിക്കയാണ് ...

പ്ലിംഗ്സ്സ്സ്സ്.......സ്റ്റൂൂ......

ഗ്ലാസ്‌ പൊട്ടി......ഡോര്‍ കയ്യിട്ടു തുറന്നു .......

മുഖത്ത് വെളിച്ചം... വന്ന്നു ......

ഹരീഷിനോട് താങ്ക്യൂ ഫോര്‍ ദി ഗുഡ് ഐഡിയ ...എന്ന് പറഞ്ഞു....

വെടിക്കെട്ടിനിടയില്‍ ആ ശബ്ദം ആരും കേട്ടില്ല ....വേദനി കുന്നവന്റെ  ശബ്ദം....

അകത്തു കയറിയ ഉടനെ എനിക്ക് ഒരു മെസ്സേജ് കിട്ടി .....

ഹാപ്പി ന്യൂ ഇയര്‍......

റിപ്ലേ ടൈപ്പ് ചെയ്തു ..പ്പോട പട്ടി 

പക്ഷെ അയച്ചില്ല ...........



2012 ഡിസംബർ 9, ഞായറാഴ്‌ച

ഒടിയന്‍

 മനോജിന്റെ വീട്ടിനടുത്ത് ഒരു ആള്‍കൂട്ടം .നേരം ഇരുട്ടി തുടങ്ങിയിരുന്നു.
എല്ലാവരും തെങ്ങിന്റെ മുകളിലേക്കാണ് നോക്കുന്നത്.
"എന്താണ് പ്രശ്നം" - മനോജ്‌.
"തെങ്ങിന്റെ മുകളില്‍ ഒരു ജീവി " -നാട്ടു കാരന്‍.
"ജീവിയോ"!!!
നാടുകാര്‍ പലരും കേട്ടറിഞ്ഞു കൂട്ടം കൂടി തെങ്ങിന് ചുറ്റും വേലി കെട്ടി നിന്നു.
കുറച്ചു പേര്‍ അതിനെ  കല്ലെടുത്ത്‌ എറിഞ്ഞു ഓടിക്കാന്‍ നോക്കി.
ശോ.കല്ലുതട്ടീട്ടു ചെറുതായൊന്നു അനങ്ങിയേ ഉള്ളു...
ആളുകള്‍ പലതും പറയാന്‍ തുടങ്ങി.
"എന്റെ വീട്ടിലെ കോഴിയെ കടിച്ചു കൊന്നത് ഈ ജന്തു ആണ്..."
ശെരിയാണ് ഇതു എല്ലാവര്ക്കും ശല്യം ഉണ്ടാക്കുന്നുണ്ട് ..പോലീസിനെ വിളി .
അപ്പോഴേക്കും നേരം കുറെ വൈകി.
"ആളുകള്‍ ചൂട്ടു കത്തിച്ചും ..ടോര്‍ച് മിന്നിച്ചും ബീഡി വലിച്ചും അവിടെ കൂടി.
പതിവായി അങ്ങാടിയില്‍ കച്ചവടം ചെയ്തിരുന്ന കടല ക്കാരന്‍ ഇന്ന് തൊടിയില്‍ കച്ചവടം തകര്കുകയാണ്.

പോലീസിനെ ഒരാള്‍ വീണ്ടും വിളിച്ചു ..
"നാളെ വരാം" പോലീസ് ..അതെല്ലാവരും കേട്ടു.
കലി  ഇളകിയ ഒരാള്‍ ഫോണ്‍ തട്ടിപ്പറിച്ചു  : "നീയൊക്കെ നാട്ടുകാരുടെ പ്രശ്നത്തില്‍ ഇടപെടാതിരുന്നാല്‍ ഞങ്ങള്‍ നാട് കടത്തും കേട്ടോ.."
അവസാനം ഫയര്‍ ഫോഴ്സ് വിളിച്ചു - അവര്‍ പുലര്‍ച്ചെ വരാം എന്ന് പറഞ്ഞു.
നാട്ടുകാര്‍ തല്കാലത്തേക്ക് മടങ്ങി.
വീണ്ടു പുലര്‍ച്ചെ 4 മണിക്ക് എല്ലാവരും കൂടി.
ഫയര്‍ ഫോഴ്സ് എത്തി
എല്ലാവരും ആകാംഷയോടെ തെങ്ങില്‍ നിന്നും കണ്ണെടുക്കാതെ നിന്നു .
ഫയര്‍ ഫോഴ്സ് കാരന്‍ ഒരു ഏണി വച്ച് കയറി ....
അപ്പോഴേക്കും SI  അവിടെ എത്തി.നാട്ടുകാര്‍ അദ്ദേഹത്തെ നോക്കി കളിയാക്കി ചിരിച്ചു.
അയാള്‍ മുകളില്‍ എത്തി ...
പെട്ടന്ന്......
ദേഷ്യവും ചിരിയും കലര്‍ന്ന ഭാവത്തില്‍ അയാള്‍ ...
"വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഓരോ $$%%##."
എന്ത് പറ്റി !!!!!!!!!
'അയ്യപ്പന്‍ വിളക്കിനു ഉപായോഗിക്കുന്ന  കാള രൂപാമാണോ ..തന്റെ കോഴിയെ തിന്നത്"....

(തെങ്ങിന് മുകളില്‍ തുണികൊണ്ട് ഉണ്ടാക്കിയ ഒരു കാള രൂപം )

നാണക്കേട്‌ സഹിക്കാതെ നാട്ടുകാര്‍ ഓടി രക്ഷപ്പെട്ടു...







2012 നവംബർ 4, ഞായറാഴ്‌ച

ഇതാ വരുന്നു കുഞ്ഞുട്ടന്‍

പെട്ടന്ന് കുഞ്ഞുട്ടനെ ഓര്‍മ്മവന്നു ...
ഭക്ഷണം പുള്ളിക്ക് നല്ല താല്പര്യമാണ്.....എല്ലാവരെക്കാളും കുറച്ചു കൂടുതല്‍; .
അവനെ കാണാന്‍ പോയത് വലിയ ശല്യമായി
"ഡാ ..എനിക്കെന്താ നീ വാങ്ങിത്തരുക.. "
എന്റെ അമ്മെ പോകേണ്ടായിരുന്നു.
"അയ്യോ എന്റെ പേഴ്സ് ഇന്ന്പ്പോ കാലിയാകും .."
എന്തായാലും ശെരി ...."വാ....ബ്രെഡ്‌ ബട്ടര്‍ വാങ്ങി തരാം"
ഞങ്ങള്‍ ചായകുടികാന്‍ പോയി.
ഞാന്‍ ചോദിച്ചു  "പഴംപൊരി വേണോ"
"കഴിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് "
"അമ്മ ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കാം....നിന്നെ ഈ രൂപത്തില്‍ ആക്കിയത് അവരെല്ലേ .."
അന്ന് ഞാന്‍ കാശ് കൊടുത്തു.
പിന്നെ മറ്റൊരു ദിവസം ...
അന്ന് കുഞ്ഞുട്ടന്‍ ചായ കുടിക്കുമ്പോള്‍ ഞാന്‍ അവിടെ ചെന്നു.
"ഡാ...ഇന്ന് ഞാന്‍ കാശ് കൊടുക്കാം"
ഞാന്‍ കുഞ്ഞുട്ടനെ തന്നെ സൂക്ഷിച്ചു നോക്കി "ആള് മാറിപോയോ"
അല്ല ...അവന്‍ തന്നെ...
ഞങ്ങള്‍ ചായ കുടിച്ചു....
കടക്കാരന്‍ ഹിന്ദിയില്‍ എന്തോ പറഞ്ഞു.
"അതിങ്ങോട്ടു തന്നേക്ക്‌"- കുഞ്ഞുട്ടന്‍
ഞാന്‍ അയാള്‍ക്ക് കാശ് കൊടുക്കാന്‍ ഉണ്ടായിരുന്നു.
അങ്ങനെ അതും കൂടെ കുഞ്ഞുട്ടന്റെ കയ്യില്‍ നിന്ന് പോയി.

എന്നിട്ടും മനസിലാകാതെ കുഞ്ഞുട്ടന്‍ " ഡാ...അയാള്‍ കയ്യില്‍ നിന്നും കൂടുതല്‍ കാശ് വാങ്ങിയോ"
എന്റെ സുഹൃത്ത്‌ പറഞ്ഞു "വാങ്ങി എന്നാ തോന്നുന്നത്."
കുഞ്ഞുട്ടന്‍:"തനിക്കു തോന്നിയെങ്കില്‍ താന്‍ പോയി ചോദിക്കേടോ"....
ഒരു ഹിന്ദി കാരന്‍.....".. കോപ്പ് "..
കാശ് പോയെങ്കില്‍ പോകാതെ എനിക്ക് വയ്യ ഹിന്ദി പറയാന്‍.
മുഖം വീര്പിച്ചു കുഞ്ഞുട്ടന്‍ സ്ഥലം വിട്ടു.
പണ്ടൊരിക്കല്‍ കൂട്ടുകാര്‍ കുഞ്ഞുട്ടന്റെ കമ്പ്യൂട്ടര്‍ ഹക്ക് ചെയ്തകാര്യം പറഞ്ഞു കേട്ടിട്ടുണ്ട്‌ ...
എല്ലാ പാസ്സ്‌വേര്‍ഡ്‌ കളും സ്രെമിച്ചു
കുഞ്ഞുട്ടന്റെ പേര് + 123 ....., കുഞ്ഞുട്ടന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് , വൈഫ്‌ ന്റെ പേര്......
എല്ലാം ശ്രെമിച്ചു  മടുത്തു.
അപ്പൊ കുഞ്ഞുട്ടന്റെ ഉറ്റ സുഹൃത്ത്‌ ഒരു പാസ്സ്‌വേര്‍ഡ്‌ അടിച്ചു....
കമ്പ്യൂട്ടര്‍ ലോഗിന്‍ ആയി...
ഏതാണ് ആ പാസ്സ്‌വേര്‍ഡ്‌ .....
ഏതാണ് ആ പാസ്സ്‌വേര്‍ഡ്‌ .....!! ???

ഇതാനാ  ആ പാസ്സ്‌വേര്‍ഡ്************‌ "ചിക്കന്‍ ബിരിയാണി"
ഇതാ വരുന്നു  12 തട്ടുകളുള്ള ടിഫ്ഫിനു മായി നമ്മുടെ സ്വന്തം  കുഞ്ഞുട്ടന്‍.
വേഗം പോട്ടെ....അല്ലങ്കില്‍ ചോറിഞ്ഞ വര്‍ത്തമാനം കേള്‍ക്കേണ്ടി വരും.









2012 നവംബർ 3, ശനിയാഴ്‌ച

അന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍

ആലുവ  റെയില്വേ സ്റ്റേഷനില്ഞങ്ങള്രണ്ടുപേരും എത്തി.
പ്ലാറ്റ് ഫോമിലൂടെ നടക്കുകയാണ്.ട്രെയിന്‍ ടിക്കറ്റ്എടുത്തു..അടുത്ത പ്ലാറ്റ് ഫോമിലേക്ക് കടക്കുവാനുള്ള പാലത്തിന്റെ സ്റെപ്പിന്റെ അവിടെ എത്തി.കുറച്ചു  പ്രായമായ ഒരു അമ്മാമയും അപ്പാപ്പനും സ്റെപ് കയറാന്ബുദ്ധിമുട്ടുന്നു.
വേഷം കണ്ടാല്കാശ് ഉള്ള കുടുംബത്തില്നിന്നും വരുന്നവരാണ്.
അയാള്ഇടയ്ക്കു ഇന്ഗ്ലിഷും സംസാരിക്കുന്നുണ്ടായിരുന്നു.

"അങ്ങാടിപ്പുറം  ട്രെയിന്എപ്പോഴാ ? " - അവര്‍ ചോദിച്ചു .

"
അയ്യോ അതിനി വെളുപ്പിന് നാല് മണിക്കാണ്"-
"
നിങ്ങള്എന്താ ഇങ്ങനെ ഒറ്റയ്ക്ക് വന്നത്"-(ഞാന്‍)

 "
ടിക്കറ്റ്കൌണ്ടര്എവിടെ ? "- ആ അച്ഛന്‍ ചോദിച്ചു.
 "വാ നമുക്ക് അവിടേക്ക് പോകാം"
ഞങ്ങള്‍ അവരുടെ കൈപിടിച്ച് ടിക്കറ്റ്‌ കൌണ്ടര്‍ ന്റെ അടുത്തേക്ക് നടന്നു.



കൌണ്ടര്അടുത്തുവരെ പോയി .രണ്ടുപേരും അവരവരുടെ പേഴ്സ്  തപ്പിനോക്കുന്നുണ്ടായിരുന്നു

"അപ്പാപ്പന്തിരിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു .....ടിക്കറ്റ്‌... എടുക്കാന....ഉണ്ടോ..."(ങേ ..ഞാന്‍  അതിശയിച്ചു നിന്നുപോയി  )

ഇവര്‍ക് ഇതെന്തു പറ്റി !!!!!

"
ഇവര്‍ ..ഇവര്ക്ക് കാശിനു ബുദ്ധിമുട്ടോ...."...!(സുഹൃത്ത്‌ മെല്ലെ )

"ഇവിടെ നിന്നോളു "

ഞാന്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു.

ടിക്കറ്റ്
എടുത്തു കഴിഞു..അവര്ഞങ്ങളുടെ അടുത്ത് വന്നു...

"മോനെ.. ഞങ്ങളുടെ അനുഭവം നിങ്ങള്കാര്കും ഇല്ലാതിരുന്നാല്‍ നല്ലത്",

സംഭവം:

ഒരുപാട് കാശ് ഉള്ള ആളായിരുന്നു.റിട്ടയേര്ഡ്ഉധ്യോഗസ്ഥന്‍.ആലുവയില്ഒരു വീട് ഉണ്ടായിരുന്നു.മകളുടെ കൂടെ ആയിരുന്നു താമസം.
അങ്ങനെ ടി പ്രൊഫഷണല്ആയ മകള്ക്ക് അവരുടെ വീട് രജിസ്റ്റര്ചെയ്തു കൊടുത്തു. മകള്ഒരു ആളുമായി പ്രേമത്തില്ആയിരുന്നു. കല്യാണവും നടന്നു.
അവരുടെ രണ്ടുപേരുടെയും കൂടെ ആയി താമസം.ചില ചെറിയ പിണക്കങ്ങളും മകളുമായുള്ള സംസാരങ്ങളും ഉണ്ടായി. അങ്ങനെ ഒരു നിസാര കാര്യത്തിനു മകള്അവരോട് വീട്ടില്നിന്നും ഇറങ്ങാന്പറഞ്ഞു.അന്ന് രാത്രി അവര്‍ ഇറങ്ങി.

വേറെ ഒരു മകനുണ്ട് ....അവരുടെ അടുത്ത് വന്നിട്ട് വര്‍ഷങ്ങള്‍ കുറെ ആയി....


ഞങ്ങള്‍ രണ്ടു പേരും കയ്യിലുള്ള കുറച്ചു കാശ് അവര്ക് കൊടുത്തു.
അവരുടെ കൈപിടിച്ച് പ്ലട്ഫോര്മില്‍ കൊണ്ടുപോയി ഇരുത്തി.

ഞങ്ങള്‍ തിരിച്ചു നടന്നു ....

ഞങ്ങള്‍ പോകുമ്പോള്‍ അവര്‍ ഞങ്ങളെത്തന്നെ നോക്കി നിന്നു.

ഇങ്ങനെയും ....മക്കളോ....

പുതിയ മക്കളെ നാന്നായി വളര്‍ത്തിയാല്‍ നമ്മള്‍ക്ക് നല്ലത്....

ശുഭം !
-----

രക്തദാനം 'മഹാ' !! ? ദാനം

റീജപ്പന്‍ കണ്ണ് തിരുമ്മി എഴുനേറ്റു.മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്.അറ്റന്‍ഡ് ചെയ്തു.
ഒരു ഫ്രണ്ട് "എടാ ..നിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ ബി പോസിറ്റീവ് അല്ലെ ?"

റി:" അതെ.."

ഫ്ര :"എന്റെ അമ്മൂമ്മ ക്ക് രക്തം വേണം..നീ വേഗം sunrise ഹോസ്പിറ്റലില്‍ വരണം"

കേട്ടപാതി റീജപ്പന്‍ വേഗം മുഖവും കഴുകി ഓടി.

ഹോസ്പിറ്റലില്‍ എത്തി.

ബ്ലഡ്‌ എടുക്കുന്ന റൂമില്‍ പോയി കിടന്നു.നേഴ്സ് വന്നു, ഒരു ഹെല്‍ത്ത്‌ ചെക്ക്‌ അപ്പ്‌ നടത്തി.

സാധാരണ 400 ML എടുക്കാറുണ്ട്.പക്ഷെ വേണ്ട 250 ML മതിയെന്ന് നേഴ്സ് , അതിനുള്ള

കപാസിറ്റി യെ തനിക്കുള്ളൂ.

അങ്ങനെ രക്തo എടുത്തു.റീജപ്പന്‍ കോട്ടന്‍ തിരുമ്മി പിട്ടിച്ചു കട്ടിലില്‍ നിന്നും എഴുന്നേറ്റു 2 അടി നടന്നതെയുള്ള്

"ട്ടും..." താഴെ വീണും.സിസ്റ്റെരുടെ ബഹളം കേട്ടു "Dr " ഓടി വന്നു.

Dr : "കുറച്ചു രക്തം വേണം" , 800 ML !! , അപ്പോഴേക്കും രക്തം കിളവിയുടെ ശരീരത്തില്‍ എത്തിയിരുന്നു.

അവസാനം അമ്മൂമ്മ/കിളവി പറഞ്ഞു "എന്റെ ജീവനേക്കാളും വലുതാണ്‌ ഒരു ചെരുപ്പകാരന്റെ ജീവിതം".

എന്റെ രക്തം മുഴുവന്‍ അവനു കൊടുത്തോളു.

അങ്ങനെ അമ്മോമയുടെ ശരീരത്തില്‍ നിന്നും 400 ML എടുത്തു ,
പിന്നെ ബ്ലഡ്‌ ബാങ്കില്‍ നിന്ന് 400 ഉം.അങ്ങനെ രീജപ്പനെ രക്ഷപ്പെടുത്തി.

അങ്ങനെ രക്തം വിറ്റു രക്തം വാങ്ങി റീജപ്പന്‍ തിരിച്ചെത്തി...!!

NB : - രക്തം കൊടുക്കാന്‍ പോകുന്നതിനു മുമ്പ് വെള്ളം അടിക്കാതെ ഇരിക്കുക.

ദുഷിച്ച ചിന്തകള്‍ ഒഴിവാക്കുക.

പുക വലിക്കാതെ ഇരിക്കുക.

നന്നായി ഭക്ഷണം കഴിക്കുക.

നന്നായി ഉറങ്ങുക.!!